Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഡോ സി...

ഡോ സി ജെ റോയ് യുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ  സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ഉടൻ ലഭിക്കും. നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന.

ഡോ. റോയ് വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അങ്ങിനെയാണ് അദ്ദേഹം ആത്മഹത്യ എന്ന മാർഗം തിരഞ്ഞെടുത്തതെന്നും നടന്നത് ആത്മഹത്യ ആണെന്നുമാണ് പ്രത്യേക അന്വേഷണ സംഘവും സ്ഥിരീകരിക്കുന്നത്. എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഡയറിയിൽ നിന്ന് പൊലീസിന് കിട്ടിയതായാണ് പുറത്തുവരുന്നത് . തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കമ്പനിയെ ഇനി നയിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും എല്ലാം പൊലീസ് കസ്റ്റഡിയിലുള്ള ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

റോയ് എത്ര മണിക്ക് ചേമ്പറിൽ എത്തി എന്നതടക്കം കാര്യങ്ങളിൽ എസ് ഐ ടിക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്. സമയക്രമത്തെക്കുറിച്ച് ജീവനക്കാരും എംഡിയും കൊടുത്ത മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ക്രൈം സീൻ റീക്രീയേഷൻ അടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും. സംഭവ സമയത്തുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭയിലെ പ്രതിഷേധം : 8 എം പി മാർക്ക് സസ്പെന്ഷൻ

ന്യൂഡൽഹി : ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ 8 എം പി മാർക്ക് സസ്പെന്ഷൻ.ഹൈബി ഈഡൻ , ഡീൻ കുര്യാക്കോസ് അടക്കമുള്ള എട്ട് പ്രതിപക്ഷ എംപിമാരെയാണ് സ്പീക്കർ ഓം ബിർള ബജറ്റ് സമ്മേളനത്തിൽ നിന്നും...

അടൂർ പ്രകാശ് ഹൈക്കമാൻഡിനെ നാളെ കാണും ; കോൺഗ്രസിൽ പോര് മുറുകുന്നു

പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ ഉയർത്തിയ പരാതികളുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നാളെ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കും. ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തിന് രേഖാമൂലം പരാതി നൽകാനാണ് നീക്കം. കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -