Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : വിളംബര ജാഥ നാളെ  (നവംബർ 14 ന് )

ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവ വിളംബര ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വ്യാഴം രാവിലെ 9 മണിക്ക് കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൻറെ നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിച്ച നാട്ടുവൈദ്യനായിരുന്ന ഇട്ടി  അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ദലീമ ജോജോ എം എൽ എ ഉദ്ഘാടനം ചെയ്ത്  ആരംഭിക്കുന്ന  പതാക ജാഥ ചേർത്തല , അരൂർ , ആലപ്പുഴ  മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 മണിക്ക് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.

ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ  മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം വി പ്രിയ  ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന ദീപശിഖാ റാലി കുട്ടനാട് , ഹരിപ്പാട്,  അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേരും.

ഇതോടൊപ്പം സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ജില്ലക്ക് ശാസ്ത്രമേള സംഘാടകസമിതിയുടെ നാമധേയത്തിൽ ഏർപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത  എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര  എം. എസ്. അരുൺ കുമാർ  എം എൽ എ ഉദ്ഘാടന  നിർവ്വഹിച്ച്  ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും. തുടർന്ന് നാല് മണിയോട് കൂടി ശതാബ്ദി മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സംഘാടകസമിതി ചെയർമാനും ഫിഷറീസ്  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ  സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനുനയനീക്കവുമായി സിപിഎം : ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

ആലപ്പുഴ : പാർട്ടി വിടുമെന്ന സൂചന നൽകിയ ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം.  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ചു .വാർത്താസമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം...

പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് : ജാഗ്രതവേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ജില്ലയിൽ ഇന്ന്...
- Advertisment -

Most Popular

- Advertisement -