Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: അപകടമോ വാഹനത്തിന് തകരാർ സംഭവിക്കുകയോ ഉണ്ടായാൽ എംവിഡി യെ വിളിക്കാം

പത്തനംതിട്ട: ശബരിമല തീർത്ഥയാത്രയിൽ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് മോട്ടോർ വാഹന വകുപ്പിനെ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. ഇതിനായി ബന്ധപ്പെടേണ്ട ഹെൽപ് ലൈൻ നമ്പറുകൾ എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന MVD കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും. ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ :

ഇലവുങ്കൽ : 9400044991

9562318181

എരുമേലി : 9496367974

8547639173

കുട്ടിക്കാനം : 9446037100

8547639176

ഇ-മെയിൽ : safezonesabarimala@gmail.com

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala State Lotteries Results : Win Win Lottery W-773

1st Prize Rs.7,500,000/- (75 Lakhs) WU 384889 (PALAKKAD) Consolation Prize Rs.8,000/- WN 384889 WO 384889 WP 384889 WR 384889 WS 384889 WT 384889 WV 384889 WW 384889 WX...

ആറന്മുള മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമായി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന  ആവശ്യം യാഥാർഥ്യമായതായി ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഴുവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനവും നിർമാണം പൂര്‍ത്തിയായ പ്രീ പ്രൈമറി...
- Advertisment -

Most Popular

- Advertisement -