Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതലവടിയിലെ ദുരിതാശ്വാസ...

തലവടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി : റെജി ചെറിയാൻ എം.എൽ.എ

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ റെജി ചെറിയാൻ എം.എൽ.എ. സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എം.എൽ.എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തി.

ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ എം.എൽ.എയ്ക്ക് ക്യാമ്പിലെ പ്രവർത്തനങ്ങൾ, താമസക്കാരുടെ എണ്ണം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിപാലനം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചു. 

ക്യാമ്പിലുള്ളവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. ക്യാമ്പിലുള്ളവർക്ക് എന്തെങ്കിലും അടിയന്തര ആവശ്യങ്ങളുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം : വിലപേശലുമായി വിസികെ

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു .രണ്ട് സീറ്റുകളുള്ള തോൽ തിരുമാളവന്റെ വിസികെയുടെ തീരുമാനത്തിനത്തിനു കാത്തിരിക്കുകയാണ് ടീവികെ. തീരുമാനം ഇന്നു വൈകിട്ട് 4ന് അറിയിക്കുമെന്ന് വിസികെ നേതൃത്വം പറഞ്ഞു.ഉപമുഖ്യന്ത്രിപദം...

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും...
- Advertisment -

Most Popular

- Advertisement -