Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് ഉത്രാടം:...

ഇന്ന് ഉത്രാടം: ഓണത്തിരക്കിൽ നാടും നഗരവും

തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും.  വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത്  തെരുവോര കച്ചവടത്തിലാണ്. ഇക്കുറി ധാരാളം പൂക്കൾ തമിഴ്നാട്ടിൽ നിന്നും മറ്റുമായി കേരളത്തിൽ എത്തിയിട്ടുണ്ട്.

ഓണം ആഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായിട്ട് മിക്കകടകളും സജ്ജമാക്കിയിട്ടുണ്ട്. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും സ്വകാര്യ സ്ഥാനങ്ങളിലും ഓണാഘോഷം പതിവുപോലെ നടന്നു. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. അന്നേ ദിവസം  വൈകിട്ട് ഉത്രാട വിളക്ക് തയാറാക്കും. മഹാബലിയെ വിളക്കിൻ്റെ അകമ്പടിയോടെ സ്വികരിക്കുന്നുവെന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേളക്ക് ഇന്ന് തുടക്കം

ലക്‌നൗ : മഹാകുംഭമേളക്ക് ഇന്ന് തുടക്കം. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് .ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം തുടങ്ങും.ജനുവരി...

33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും...
- Advertisment -

Most Popular

- Advertisement -