Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNews33-ാമത് സംസ്ഥാന...

33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വർഗീസ് ആന്റണി) അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രൻ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: സൂരജ് എസ്.എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയൽ. കിഷോർ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാർ.

മികച്ച ടെലിഫിലിമുകൾക്കുള്ള പുരസ്‌കാരം ‘മൊളഞ്ഞി’ (20 മിനിറ്റിൽ കുറഞ്ഞത്), ‘എഫ് ഫോർ ഫ്രീഡം’ (20 മിനിറ്റിൽ കൂടിയത്) എന്നീ ടെലിഫിലിമുകൾ സ്വന്തമാക്കി. മികച്ച സംവിധായകനായി അമോസിനെയും (പരിപാടി: ഒപ്പോണന്റ്), മികച്ച ബാലതാരമായി ബേബി അമേയയെയും (സ്വർഗവാതിൽപ്പക്ഷി, ഉപ്പും മുളകും) തിരഞ്ഞെടുത്തു. മഴവിൽ മനോരമയിലെ ‘മറിമായം’ മികച്ച ടിവി ഷോയ്ക്കും (എന്റർടൈൻമെന്റ്), ഫ്ലവേഴ്‌സ് ടിവിയിലെ ‘ഫ്ലവേഴ്‌സ് കോമഡി ഇത് ഐറ്റം വേറെ’ മികച്ച കോമഡി പ്രോഗ്രാമിനുമുള്ള അവാർഡുകൾ നേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗം: ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു. കുന്നന്താനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  ചടങ്ങിൽ  ചെയർമാനും എൻ...

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന...
- Advertisment -

Most Popular

- Advertisement -