ചെന്നൈ: വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രം രണബാലി ഒടിടി സ്ട്രീമിംഗ് നവംബർ 13 മുതൽ ആരംഭിക്കും. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്‌ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബര്‍ 16ന് ആണ് രണബാലി തിയറ്ററുകളില്‍ എത്തിയത്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകുമെന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച ആദ്യചിത്രം കൂടിയായിരുന്നു ഇത്. ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയിൽനിന്ന് 9.25 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
എന്നാൽ, പിന്നീട് ബോക്‌സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ടു. രണ്ടാം ആഴ്ചയുടെ അവസാനത്തോടെ പ്രതിദിന കളക്ഷൻ ഒരു കോടി രൂപയിൽ താഴെയായി കുറഞ്ഞു. നവംബർ എട്ടോടെ തിയേറ്റർ വിട്ട ചിത്രം ഇന്ത്യയിൽനിന്ന് 58 കോടി രൂപയാണ് നേടിയത്. രാഹുൽ സംകൃത്യൻ ആണ് രണബാലി സംവിധാനം നിർവഹിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.





