Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ മണ്ണെണ്ണ...

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും  ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട്  വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനില്‍ പറഞ്ഞു.

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫാമുകളിൽ ബ്രോയിലർ കോഴിവില കുറഞ്ഞെങ്കിലും; കോഴിക്കടകളിൽ വില പഴയത് തന്നെ

പത്തനംതിട്ട: കോഴിഫാമുകളിൽ ബ്രോയിലർ കോഴികളുടെ വില കുറഞ്ഞ നിലയിൽ തുടരുമ്പോഴും പൊതുവിപണിയിലെ കോഴിവിലയിൽ കാര്യമായ മാറ്റമില്ലാത്തത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നു. ഫാമുകളിൽ വില കുറയുന്നതിന്റെ പ്രയോജനം കോഴിക്കടകളിൽനിന്ന് കോഴി വാങ്ങുന്നവർക്ക് ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി....

അതിശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി...
- Advertisment -

Most Popular

- Advertisement -