ചെന്നൈ : കനത്ത മഴയെത്തുടർന്ന് ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും പലയിടത്തും മണ്ണിടിച്ചിൽ .സര്‍ക്കാര്‍ ബസിന് മുകളിലേക്ക് മണ്ണും പാറയും പതിച്ച് ഡ്രൈവര്‍ മരിച്ചു. ഒക്ടോബർ 26 വരെ നീലഗിരിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം ,കനത്ത മഴയിലും മണ്ണിടിച്ചിലിലും കോട്ടയത്തെ സ്കൂളിൽ നിന്നുള്ള 78 കുട്ടികളും 8 അധ്യാപകരും അടങ്ങുന്ന വിനോദയാത്രാ സംഘം മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. ഇന്നലെ രാത്രി 11 മണി മുതൽ റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇവരെ മേട്ടുപ്പാളയത്തെ ഒരു സ്കൂളിലേക്കു മാറ്റി .കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും സഞ്ചരിച്ച വാഹനങ്ങളും രാത്രി മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയിരുന്നു.





