Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപി എൻ...

പി എൻ പണിക്കർക്ക് ഉചിതമായ സ്മാരകം പണിയണം : വി ജെ ലാലി

ചങ്ങനാശ്ശേരി : പി എൻ പണിക്കർക്ക് ഉചിതമായ സ്മാരകം പണിയുവാൻ പുതിയ സർക്കാർ തയാറാവണമെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി ആവശ്യപ്പെട്ടു. കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിക്കു വലിയ സംഭാവനകൾ നൽകിയ പി എൻ പണിക്കരെ തമസ്കരിക്കുവാനുള്ള ചില നീക്കങ്ങൾ പ്രതിക്ഷേധാർഹമാണെന്നും വി ജെ ലാലി പറഞ്ഞു. വായന വാരാചരണത്തോടനുബന്ധിച്ചു അക്ഷര വേദിയുടെയും വിവിധ ലൈബ്രറികളുടെയും നേതൃത്വത്തിൽ നീലംപേരൂരുള്ള പി എൻ പണിക്കരുടെ ജന്മ ഗൃഹസ്മാരകത്തിൽ നടത്തിയ സാംസ്‌കാരിക കൂട്ടായ്മ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷര വേദി പ്രസിഡന്റ്‌ ജസ്റ്റിൻ ബ്രൂസ്അധ്യക്ഷത വഹിച്ചു.കെ ജെ ജോസഫ്, മോഹൻ ഡി കുറിച്ചി, മൈത്രി ഗോപീകൃഷ്ണൻ, ഉണ്ണി കൃഷ്ണൻ , ഡോ. സെബിൻ എസ് കൊട്ടാരം,ഷിബു എഴേ പുഞ്ചയിൽ,എൻ കെ ബാലകൃഷ്ണൻ, പി പി മോഹനൻ, അഭിഷേക് ബിജു,ജിക്കു കുര്യയാക്കോസ്, വി ബാലകൃഷ്ണൻ, വര്ഗീസ് തൈക്കാട്ടുശ്ശേരി,തോമസ് രാജൻ,നാട്ടകം ചന്ദ്രൻ,മാത്യു തേവലക്കര, ഷാജി കുര്യയാക്കോസ്, തോമസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖില കേരള ചേരമർ ഹിന്ദുമഹാസഭ ശതാബ്ദി ആഘോഷം

വൈക്കം: അഖില കേരള ചേരമർ ഹിന്ദുമഹാസഭയുടെ (എ കെ സി എച്ച് എം എസ് ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് വിളംബര ജാഥ നടത്തി. ഇന്ന് രാവിലെ 11.45ന് ലയൺസ് ക്ലബ്ബ്...

പക്ഷിപ്പനി: ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം

പത്തനംതിട്ട:  നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത്...
- Advertisment -

Most Popular

- Advertisement -