Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKannurയാത്രയയപ്പ് യോഗത്തിലേക്ക്...

യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ വിജയൻ. പൊലീസിനു നൽകിയ മൊഴിയിലും കലക്ടർ ഇക്കാര്യം ആവർത്തിച്ചു. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും അദ്ദേഹത്തിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും കളക്ടർ പറഞ്ഞു.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി.പി.ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നതായും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. കലക്ടറുടെ ക്ഷണപ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് തലശ്ശേരി കോടതിയിൽ പി പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു

കൊല്ലം : കൊട്ടിയത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലയിരുന്ന പെൺകുട്ടി മരിച്ചു. കഴി‍ഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 വയസ്സുകാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്. ഇവരുടെ സഹോദരൻ അമ്പാടി...

വയനാട് ദുരന്തം : പുനരധിവാസം രണ്ട് ഘട്ടങ്ങളായി

തിരുവനന്തപുരം : വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെയും പുനരധിവസിപ്പിക്കും. പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു...
- Advertisment -

Most Popular

- Advertisement -