Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി...

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : 25 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി സെപ്റ്റംബർ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1000 പേർക്ക് സബ്സിഡി ലഭിക്കും.

ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് വനിതാ അപേക്ഷകരില്ലെങ്കിൽ ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റും. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും മുൻപ് അപേക്ഷിച്ച് സബ്സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം. ഒരാളുടെ പേരിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്സിഡി അനുവദിക്കൂ.

https://transportservices.nic.in/KeralaEV/#/dashboard/service-info ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: mvd.kerala.gov.in

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകരുടെ സ്വാഭാവിക മരണം : പ്രത്യേക നിധി സ്വരൂപിക്കും

ശബരിമല : ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് അറിയിച്ചു. വിർച്വൽ ക്യു...

ധർമ്മടത്ത് മൂന്നാമൂഴം : പിണറായി വിജയൻ ഇന്ന്  പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ പത്രിക നൽകുക. തുടർച്ചയായ...
- Advertisment -

Most Popular

- Advertisement -