Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsയുപിഐ സേവനങ്ങള്‍...

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്.

ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഇന്ന് രാവിലെ മുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകളാണ് തടസപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്കിനായി ശബരിമല ഒരുങ്ങുന്നു:  ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.  പോലീസ്, എക്‌സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ്...

ഒളിമ്പിക് ദിന വാരാചരണവും  സംഘാടകസമിതി യോഗവും

തിരുവല്ല: പത്തനംതിട്ട ജില്ല ഒളിമ്പിക് ദിന വാരാചരണവും  പാരീസ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ തിരുവല്ലാ സംഘാടകസമിതി യോഗവും നടന്നു.  ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്   കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു . ഡോ:...
- Advertisment -

Most Popular

- Advertisement -