Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeEducationബി.ഫാം പ്രവേശനം...

ബി.ഫാം പ്രവേശനം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ എൻട്രി മുഖേന ബി.ഫാം കോഴ്‌സിനു പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണർ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടേണം.

ബി.ഫാം (ലാറ്ററൽ എൻട്രി) 2024 കോഴ്‌സിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡിസംബർ 16 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രേസ്‌പെക്ടസ് ക്ലോസ് 7.3.5, 7.3.6 ൽ പറഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റ് / അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ : 0471 2525300.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി സാമൂഹ്യ സേവനത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുന്നു

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല ഉദാഹരണമായി തിരുവല്ല ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കാൽ നൂറ്റാണ്ട് പിന്നിട്ടു. താലൂക്ക് ആശുപത്രിയിൽ നിത്യവും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി സാമ്പത്തികമായി പിന്നാക്കം...

കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ  നാടകീയ രംഗങ്ങൾ അരങ്ങേറി

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ  കൊടുമണ്ണിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുൻപിലെ റോഡ് ഭാഗങ്ങൾ റവന്യൂ അധികൃതർ...
- Advertisment -

Most Popular

- Advertisement -