പാലക്കാട് : സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ നിറച്ചു വച്ച വെള്ളത്തിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് .സംഭവത്തിൽ മാതാവ് നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു . വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്‌റ്റിഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളടാങ്കിൽ വീണെന്നായിരുന്നു ആദ്യ നിഗമനം .നാട്ടുകാരുടെ പരാതിയിലാണ് നിവേദ്യയെ പോലീസ് കസ്റ്റഡയിൽ എടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് സമ്മതിച്ചെന്നാണ് വിവരം .





