Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅയിരൂർ പള്ളിയോടത്തിന്...

അയിരൂർ പള്ളിയോടത്തിന് സ്വീകരണം നൽകി

തിരുവല്ല: തടിയൂർ 1650 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ രണ്ടാം സ്ഥാനം നേടി ദേവസ്വം ബോർഡ് ട്രോഫി കരസ്ഥമാക്കിയ അയിരൂർ പള്ളിയോടത്തിന് സ്വീകരണം നൽകി. കരയോഗം പ്രസിഡൻ്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കെ എൻ അശോക് കുമാർ, പ്രാദേശിക യൂണിയൻ പ്രസിഡൻ്റ് പ്രസാദ് കൈലാത്ത്, സെക്രട്ടറി പ്രദീപ് അയിരൂർ, പള്ളിയോട ക്യാപ്റ്റൻ അജീഷ് കുമാർ, പ്രാദേശിക യൂണിയൻ ഖജാൻജി രമേശ് ബാബു, കരയോഗ ഭാരവാഹികളായ ആർ ആനന്ദക്കുട്ടൻ, രമേശ് ദ്വാരക, ജി രാജ് കുമാർ ഉപേന്ദ്രനാഥൻ നായർ, അയിരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി ജയശ്രീ, ശിവൻകുട്ടി നായർ, പ്രവീൺകുമാർ, പ്രദീപ് യദുകുലം എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ  വിവിധ പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ  പൊലീസ്  കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട : മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ മലയാലപ്പുഴ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകിട്ട് 3.30 നാണ് സംഭവം നടന്നത്. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക...

അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

വാഷിംഗ്‌ടൺ : വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായതിന് പിന്നാലെ അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്. അനിശ്ചിതകാലത്തേക്ക് അപേക്ഷകളിൽ ഇനി നടപടിയെടുക്കില്ലെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ...
- Advertisment -

Most Popular

- Advertisement -