Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalഝാർഖണ്ഡിൽ നാല്...

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന.ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും സേന അറിയിച്ചു .

പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പീപ്പിൾസ് ലിബറേഷൻ ​ഗോറില്ല ആർമിയുടെ കേഡറുമാരെയാണ് സേന വധിച്ചത് .തലയ്‌ക്ക് 48 ലക്ഷം രൂപ വിലമതിച്ചിരുന്നവരാണ് കൊല്ലപ്പെട്ടവർ‌. മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. പ്രദേശത്ത്‌ തിരച്ചിൽ പുരോ​ഗമിക്കുകയാണെന്ന് സേന അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം : യുഎസ് സെനറ്റ്

വാഷിംഗ്‌ടൺ : ഇറാനെതിരെയുള്ള സൈനിക നടപടികൾ നിർത്തിവയ്ക്കാൻ യുഎസ് സെനറ്റ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു .48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 4 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.നേരത്തെ യുഎസ് ഹൗസ്...

പതാക ദിനം ആചരിച്ചു

തിരുവല്ല: ഉത്രമേൽ ദേവീ വിലാസം 2265 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.  ക്ഷേത്രാങ്കണ്ണിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് വികെ മുരളിധരൻ നായർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ...
- Advertisment -

Most Popular

- Advertisement -