Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsശുഭാംശു ശുക്ലയും...

ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങും

ന്യൂഡൽഹി : 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘാംഗങ്ങളും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കും .4.35 ന് ബഹിരാകാശ നിലയിൽ നിന്നും പേടകത്തെ വേ‍ർപ്പെടുത്തുന്ന പ്രക്രിയയായ അൺഡോക്കിം​ഗ് നടക്കും. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്.

ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ശുഭാംശു ശുക്ലയും മറ്റു മൂന്നുപേരുമടങ്ങുന്ന സംഘം സംഘം സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ ബഹിരാകാശ ദൗത്യത്തിന് പുറപ്പെട്ടത്.പെഗ്ഗി വിറ്റ്‌സൺ (യുഎസ്), സ്ലാവോസ് ഉസ്‌നൻസ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

പാലക്കാട് : അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ട് . ഞായറാഴ്ച ഉച്ചയോടെ പ്രദേശത്ത് കാലിമേയ്ക്കാൻ എത്തിയവരാണ് പുഴയിലൂടെ...

ഇടുക്കിയിൽ അതിശക്തമായ മഴ : മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

ഇടുക്കി : ഇടുക്കിയിൽ അതിശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതൽ ഉണ്ടായ മഴയിൽ  ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം.നിരവധി വീടുകളിൽ വെള്ളം കയറുകയും വാ​ഹനങ്ങൾ ഒഴുകിപോവുകയും ചെയ്തു. മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന്...
- Advertisment -

Most Popular

- Advertisement -