Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ...

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ തിങ്കളാഴ്ച (4)ജില്ലയിലെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കുന്നതിനായി  പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ കൊമ്പൗണ്ടിന് അകത്തേക്ക് യാതൊരുവിധ സ്വകാര്യവാഹനങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതല്ല.

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ  പുറത്ത് നൂറ് മീറ്റർ ചുറ്റളവിലും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.  കോഴഞ്ചേരി കോളേജ് ജംഗ്ഷനിൽ നിന്നും സെന്റ് തോമസ് കോളേജിലേക്കുള്ള റോഡിൽ പൊതുഗതാഗതം നിയന്ത്രിക്കും. കോഴഞ്ചേരി വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങൾ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം, മാർത്തോമ്മാ സ്കൂൾ ഗ്രൗണ്ട്, ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ട് എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.

പത്തനംതിട്ട മുസ്ലിയാർ കോളേജിലേക്ക് എത്തുന്ന വാഹനങ്ങൾ മൂലമുറിയിൽ കൺവെൻഷൻ സെന്റർ , മുസ്ലിയാർ MBA കോളേജ് ഗ്രൗണ്ട്, മുസ്‌ലിയാർ കോളേജിന് സമീപം വിൽപ്പനയ്ക്കായി ഇട്ടിരിക്കുന്ന സ്വകാര്യസ്ഥലം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

ചെന്നീർക്കര വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കേന്ദ്രത്തിന് സമീപം ആളെ ഇറക്കിയശേഷം നിയന്ത്രണ പരിധിക്ക് പുറത്ത് പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഗതാഗത തടസ്സം ഉണ്ടാക്കാത്ത വിധം റോഡിന്റെ ഒരു വശത്തായോ പാർക്ക് ചെയ്യേണ്ടതാണെന്നും  ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു.മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി വട്ടത്ത് ഹസീന(52) ആണ് മരിച്ചത്. പ്രചാരണത്തിന് ശേഷം രാത്രി 11 ഓടെ...

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ്...
- Advertisment -

Most Popular

- Advertisement -