Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകർഷകർക്ക് കാർഷിക...

കർഷകർക്ക് കാർഷിക ഉത്പന്ന വിപണനത്തിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം : കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ വിപണന സംവിധാനത്തിനായി ഓൺലൈൻ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ58 വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇതിനായി കാർഷിക ഉൽപ്പന്ന വിപണിത്തിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം കേരള കൃഷിവകുപ്പ് ആരംഭിക്കാൻ പോവുകയാണെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ കേരളത്തിൽ പച്ചക്കറി കൃഷിക്ക് സ്വയം പര്യാപ്തമാക്കാൻ ജനകീയ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും മന്ത്രി സമ്മേളനത്തിൽവ്യക്തമാക്കി . കർഷകരുടെ വിളകൾക്ക് കാലാവസ്ഥ വ്യതിയാനം മുഖേന ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിധിയില്ലാതെ നഷ്ടപരിഹാരം നൽകുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു . നിലം നികത്തലിന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ഏത് സമ്മർദ്ദത്തെയും അതിജീവിക്കാൻ വകുപ്പ് കൂടെ ഉണ്ടാകും എന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു .

സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ചെയർമാൻ കെ ഷാനവാസ് ഖാൻ ട്രഷറർ കെ പി ഗോപകുമാർ വൈസ് ചെയർപേഴ്സൺ സുഗതകുമാരി എം എസ് സി സുനു എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി സി അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ പി ധനുഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് പി എ റെജീബ് പ്രമേയങ്ങൾ അവതരിപ്പിച്ചു ക്രെഡൻഷ്യൽ റിപ്പോർട്ട് സി ശ്രീകാന്ത് അവതരിപ്പിച്ചു സമ്മേളനത്തിൽ നന്ദി പ്രമേയം ഗിരീഷ് എം പിള്ളയും നന്ദി പി ഷാജി കുമാറും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി പി ഹരേന്ദ്രനാഥ് പ്രസിഡന്റ് സി അനീഷ് കുമാർ ജനറൽ സെക്രട്ടറി സി ശ്രീകാന്ത് ബി പ്രമിത പി എ റജീബ് എന്നിവർ വൈസ് പ്രസിഡന്റ് മാരാ യും എ അജയകുമാർ എ പി കുഞ്ഞാലിക്കുട്ടി വി പ്രശാന്ത് എന്നിവർ സെക്രട്ടറിമാരായും പി ധനുഷ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി സന്ദർശിച്ചു

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്. എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്‌സിനേയും എല്ലാസ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി

പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക  ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന്...
- Advertisment -

Most Popular

- Advertisement -