Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊലീസ് ഉദ്യോഗസ്ഥരെ...

പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ

ആലപ്പുഴ : ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്റെ വീട്ടിലെത്തിയപ്പോളായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥരായ സേവ്യറും ശ്യാംകുമാറിനും തടസം നേരിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രതികൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ തുടർന്ന്, കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ നിന്നും അധിക പൊലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ കസ്റ്റഡിയിൽ എടുത്തു.

ജോലി തടസ്സപ്പെടുത്തിയതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർക്കോസിന് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം

പന്തളം:  അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയുടെ എട്ടാമത് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരത്തിന്  (25,000 രൂപ) ഗായകൻ കെ ജി മാർക്കോസ് അർഹനായി. മഹാ ഇടവകയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചു മേയ് 7ന്...

നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :  നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം തോട്ടിൽ വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാറമ്പുഴ പാപ്പാലിയിൽ സുനിൽ കുമാർ (മോനായി – 48) ആണ് മരിച്ചത്. പെയിൻ്റിംങ് തൊഴിലാളിയാണ്. രണ്ട്...
- Advertisment -

Most Popular

- Advertisement -