Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂട്ടറിൽ നിന്നും...

സ്കൂട്ടറിൽ നിന്നും ഹെൽമറ്റ് മോഷ്ടിച്ച സംഭവത്തിൽ തടിയൂരി യുവതി

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നു  ഹെൽമറ്റ് മോഷ്ടിച്ച സംഭവത്തിൽ തടിയൂരി യുവതി. ‌സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹെൽമറ്റ്, താലൂക്ക് ആശുപത്രിയിൽ തിരികെ ഏൽപിച്ചു യുവതി മടങ്ങി. നിരണം മുണ്ടനാരി സ്വദേശിനിയാണ് കഴിഞ്ഞ ശനിയാഴ്ച മോഷണം നടത്തിയത്. താലൂക്ക് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട് മന്ത്രി വേദിയിൽ ഇരിക്കെയാണു സംഭവമുണ്ടായത്.

ചടങ്ങ് നടക്കുന്നതിനാൽ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ ഭാഗത്തെ പാർക്കിങ് ഒഴിവാക്കിയിരുന്നു. ഒപി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് പാർക്കിങ് മാറ്റി. ഇവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നുമാണ് ഇവർ ഹെൽമറ്റ് കവർന്നത്.

മോഷണ ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഹെൽമറ്റ് ഇവർ കഴിഞ്ഞ ദിവസം രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തി നഴ്സിങ് സൂപ്രണ്ടിന് കൈമാറി. യുവതി എത്തുമ്പോൾ യോഗത്തിൽ പങ്കെടുക്കുകയായിരുന്നെന്നും ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട്  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results: 09-11-2025 Samrudhi SM-28

1st Prize Rs.1,00,00,000/- MV 206740 (THRISSUR) Consolation Prize Rs.5,000/- MN 206740 MO 206740 MP 206740 MR 206740 MS 206740 MT 206740 MU 206740 MW 206740 MX 206740...

രാജ്യസഭാ തിരഞ്ഞെടുപ്പ്‌ : മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ  തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതിയിൽ തള്ളി.തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ അതിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി...
- Advertisment -

Most Popular

- Advertisement -