Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപേവിഷ ബാധയേറ്റ്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു .പത്തനംതിട്ട മണ്ണാറമല കാര്‍ക്കുന്നില്‍ കൃഷ്ണമ്മ(65)യാണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

സെപ്റ്റംബര്‍ നാലാം തീയതിയാണ് ബസ് കാത്തു നിന്ന കൃഷ്ണമ്മയ്ക്ക് തെരുവു നായയുടെ കടിയേറ്റത്. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയും ചെയ്തു.ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പേവിഷ ബാധയ്ക്കുള്ള വാക്‌സിൻ എടുത്തിരുന്നു .

സെപ്റ്റംബര്‍ 21-ാം തീയതി പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട കൃഷ്ണമ്മയെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തൃശൂർ : തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു താഴെ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. എൽത്തുരുത്ത് സ്വദേശി ഏബൽ(24) ആണ് മരിച്ചത്. തൃശ്ശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജങ്ഷനിലായിരുന്നു അപകടം....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവും ഒരു ലക്ഷത്തിഅഞ്ഞൂറ്  രൂപ പിഴയും വിധിച്ചു. ആലപ്പുഴ  ചെങ്ങന്നൂർ പാണ്ടനാട്  വൻമഴി വാഴത്തറയിൽ വീട്ടിൽ  മെഴുവേലി  പത്തിശേരി ...
- Advertisment -

Most Popular

- Advertisement -