Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സർക്കാർ...

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങരയിൽ തുടക്കമായി

തിരുവല്ല : മാലിന്യരഹിതമായ അന്തരീക്ഷം  ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായത്.  വേങ്ങൽ ആലംതുരുത്തി ഗവ എൽ പി സ്കൂളിൽ പെരിങ്ങര പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം  നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു  അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രതിനിധികൾ, ആശാവർക്കർമാർ, ഹരിത കർമ്മ സേന പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, സ്കൂൾ കുട്ടികൾ, അധ്യാപകർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിലെ ഹോമിയോപ്പതി ഡിസ്പെൻസറിയിൽ എത്തുന്ന രോഗികൾക്ക് മരുന്നുകൾ ഇട്ടു നൽകുന്നതിനായി പഞ്ചായത്ത് തയ്യാറാക്കിയ ബയോ ബാഗുകൾ ഡോ. ജയചന്ദ്രന് നൽകി നിർവഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ത്രിതലപഞ്ചായത്തുകളുടെ...

കുന്നന്താനത്തെ വീടുകവർച്ച :  മോഷണക്കേസുകളിൽ പ്രതിയായ  മൂന്നാമനും പിടിയിൽ

പത്തനംതിട്ട : കുന്നന്താനത്തെ കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട് കവർച്ചകേസിൽ പ്രതിയായ മൂന്നാമനെയും കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 12,39,500 രൂപയുടെ...
- Advertisment -

Most Popular

- Advertisement -