Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഷാരോൺ വധക്കേസിൽ...

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ

തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാർ. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു.കേസിൽ നാളെ ശിക്ഷാ വിധിപറയും. മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കാമുകിയായ ഗ്രീഷ്മ (22) കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി .സംശയത്തിന്റെ ആനുകൂല്യത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു .

ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിച്ചിട്ടും പ്രണയബന്ധത്തിൽനിന്നു ഷാരോൺ പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ 11 ദിവസത്തിന് ശേഷം മരിച്ചു.കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം പുനരുദ്ധരിക്കണം: ഹ്യൂമൻ റൈറ്റ് സ് ഒബ്സർവേഴ്സ് സൊസൈറ്റി

തിരുവല്ല: കായികതാരങ്ങൾക്ക് പരിശീലനത്തിന് ഉപയോഗപ്പെടുത്താൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി തിരുവല്ല താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല് അടിയന്തരമായി വെട്ടി...

വിമാനത്തിലെ മര്‍ദ്ദനം : ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും അന്വേഷണം നടത്തുക....
- Advertisment -

Most Popular

- Advertisement -