Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ 48...

കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 കൊടും ഭീകരരെ ഭീകരരെ വധിച്ചു. സേനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഷോപ്പിയാൻ, ത്രാൽ,കേലാർ മേഖലകളിലാണ് ഓപ്പറേഷനുകൾ നടന്നത് .

കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടായ് രാജ്യത്ത് നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നെന്നും സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്നു കൊണ്ട് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു . കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണെന്ന് കശ്മീർ പൊലീസ് ഐജി വി.കെ.ബിർഡി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർധിപ്പിച്ചു

തിരുവനന്തപുരം : പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ...

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : വിളപ്പിൽശാലയിൽ ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി .പേയാട് വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭർത്താവ് രതീഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം....
- Advertisment -

Most Popular

- Advertisement -