Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് റെയ്‌ഡ്‌...

പാലക്കാട് റെയ്‌ഡ്‌ : എസ്.പി ഓഫീസിലേക്ക് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

പാലക്കാട് : പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് എസ്.പി ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി.എസ്‍ പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.

പോലീസ് റെയ്ഡ് ആസൂത്രിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു .മന്ത്രി എം.ബി.രാജേഷിൻറെ അറിവോടെയാണ് റെയ്‌ഡ്‌ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു .ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ ഗണേശോത്സവം : മഹാഗണപതി പ്രതിഷ്ഠ നടന്നു

കവിയൂർ : ഗണേശോത്സവത്തിന്റെ  ഭാഗമായി  നിമഞ്ജന മഹാഗണപതി പ്രതിഷ്ഠ  കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരരുടെ മുഖ്യകാർമികത്വത്തിൽ  നടന്നു . ഇന്ന് പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന...

പണത്തിനായി അയൽവാസിയായ വീട്ടമ്മയെ തീവച്ചു കൊല്ലാൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയായ യുവതി പിടിയിൽ. കീഴ്വായ്പൂർ സ്വദേശിനിയായ ആശാപ്രവർത്തക ലതാകുമാരി(61)യെ ആക്രമിച്ച ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ്...
- Advertisment -

Most Popular

- Advertisement -