Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsമ്യാൻമർ ഭൂകമ്പത്തിൽ...

മ്യാൻമർ ഭൂകമ്പത്തിൽ മരണം 150 കടന്നു

നേപ്യിഡോ : മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു.മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു.മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും അണക്കെട്ടും തകര്‍ന്നു.ബാങ്കോക്കിൽ നിർമ്മിനത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് 10 ലധികം പേർ മരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് മ്യാൻമറിലെ മണ്ഡലയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.11 മിനിറ്റിനു ശേഷം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർ ചലനവും ഉണ്ടായി. മ്യാന്‍മാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യര്‍ഥിച്ചു.തായ്‌ലാന്‍ഡില്‍ തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി മോഷണം

ചെന്നൈ : ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ മോഷണം .കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം മോഷണം പോയി.ഞായറാഴ്ച...

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം

ഒട്ടാവ : കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്‍ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്ന ഭക്തര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു . ഖലിസ്ഥാൻ...
- Advertisment -

Most Popular

- Advertisement -