Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsനായർ, ഈഴവ...

നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ല – കെ. സുരേന്ദ്രൻ

തിരുവനന്തപുരം : നായർ സമുദായത്തിന്റെയും ഈഴവരുടെയും കുത്തക ഏതെങ്കിലും സംഘടനയ്ക്കില്ലെന്നും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നതിൽ കേരളത്തിലെ  രണ്ട് മുന്നണികൾക്ക് അങ്കലാപ്പാണെന്നു കെ. സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുക്കളുടെ കുത്തകയല്ല ബിജെപി എന്ന സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടിയുമായി പ്രതീകരിക്കുക ആയിരുന്നു കെ. സുരേന്ദ്രൻ.

നായർ സമുദായത്തിന്റെ കുത്തക ഏതെങ്കിലും സംഘടനയ്ക്കല്ല. ഈഴവ സമുദായത്തിന്റെ കുത്തക ഏതെങ്കിലും സംഘടനയ്ക്കല്ല. അത്തരം പരാമർശങ്ങളെയൊന്നും ഞങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. പ്രശ്‌നാധിഷ്ഠിതമായ നിലപാടാണ് ഞങ്ങൾ എല്ലാ കാലത്തും സമുദായിക സംഘടനകളോട് സ്വീകരിച്ചിട്ടുള്ളത്.’ സുരേന്ദ്രൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ചില കാര്യങ്ങൾ പറഞ്ഞു. ആ കാര്യങ്ങളോട് യോജിക്കുന്നവർക്ക് യോജിക്കാം, വിയോജിക്കുന്നവർക്ക് വിയോജിക്കാം. പക്ഷേ ഭൂരിപക്ഷ ഐക്യം എന്നത് ഒരു പേടിസ്വപ്‌നമാണ് കേരളത്തിലെ രണ്ടുമുന്നണികൾക്കും എന്നതാണ് ഞങ്ങൾ ഇതിൽനിന്നും മനസിലാക്കുന്നത് കെ. സുരേന്ദ്രൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ റ്റി ഡി റോഡ് റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി ഗേറ്റ്) തുറക്കുന്നത് ഡിസംബര്‍ മൂന്ന് വൈകിട്ട് ആറ് മണി വരെ നീട്ടി. വാഹനങ്ങള്‍...

വയലാർ അനുസ്മരണം

പന്തളം : വയലാർ രാമവർമ്മയുടെ 51 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കാരയ്ക്കാട് കസവ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി.എഴുത്തുകാരനും പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലുമായ ഡോ.രാജീവ് പുലിയൂർ...
- Advertisment -

Most Popular

- Advertisement -