Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപന്തൽ പണിക്ക്...

പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

അടൂർ : പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ 39കാരനായ ഒരാൾ  പിടിയിൽ. ഏഴാം കുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസ് ആണ് പിടിയിലായത്. ഏഴാംകുളം നെടുമൺ കക്കാട് കുളിയിൽ ഷാജഹാൻ്റെ പന്തൽ സാധനങ്ങൾ മോഷണം പോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് ആയിരുന്നു സംഭവം. ഷാജഹാൻ പന്തൽ പണിക്കായി വീടിനു മുൻപിൽ ഇറക്കിയ ജി ഐ പൈപ്പാണ് മോഷണം പോയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പറക്കോട് അറുകാലിക്കലിൽ സംശയകരമായി കണ്ടെത്തിയ ഓട്ടോ പരിശോധിച്ചപ്പോൾ ജി ഐ പൈപ്പ് കണ്ടെത്തുക ആയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഓട്ടോ ഡ്രൈവറും നിയാസും പരസ്പര വിരുദ്ധമായ മറുപടി പറയുകയും പിന്നീട് നിയാസ് കുറ്റ സമ്മതം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമായി.

അടൂർ എസ് എച്ച് ഒ ശൃം മുരളി, എസ് ഐ മാരായ എ പി അനീഷ്, ധന്യ, എസ് സി പി ഒ പ്രമോദ്, സി പി ഒ മാരായ വി ഗ്നേഷ്, ആനന്ദ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ് എഫ് ഐ പ്രവർത്തകർ  തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രാത്രിയിൽ തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ അടക്കം രണ്ട് പോലീസുകാർക്ക് സംഘർഷത്തിൽ  പരിക്കേറ്റിട്ടുണ്ട്. മൂന്ന്...

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 മരണം

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു . തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജമ്മു ജില്ലയിലെ അഖ്‌നൂർ പ്രദേശത്ത് 91 യാത്രക്കാരുമായി...
- Advertisment -

Most Popular

- Advertisement -