Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ആദ്യത്തെ...

സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് ജില്ല പൊലീസ് ഓഫീസ് പത്തനംതിട്ടയില്‍

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പൊലീസ് ഓഫീസ് എന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്ന നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതെന്ന് പത്തനംതിട്ട ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

ഐഎസ്ഒ 10004: 2018 (ക്വാളിറ്റി മാനേജ്മെന്റ് ആന്‍ഡ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍), ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം), ഐഎസ്ഒ  14001: 2015 ( എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് സിസ്റ്റം), 45001: 2018 (ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ നാല് അന്താരാഷ്ട്ര നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചു. സ്ത്രീ സുരക്ഷ പ്രവര്‍ത്തനം, ഡീ അഡിക്ഷന്‍ കൗണ്‍സിലിംഗ്, പൊലിസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം, ക്രൈംബ്രാഞ്ച് ഓഫീസ്, പൊതുജനങ്ങള്‍ക്കുള്ള ആധുനിക സൗകര്യം തുടങ്ങിയവ ആസ്ഥാനത്തുണ്ട്. ആന്റോ ആന്റണി എംപി അധ്യക്ഷനായി.

എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, സി വി ശാന്തകുമാര്‍, കെ യു ജനീഷ് കുമാര്‍, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, തിരുവനന്തപുരം റേഞ്ച്  ഡിഐജി ഡോ. ജെ ഹിമേന്ദ്രനാഥ്, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, അഡീഷണല്‍ എസ് പി ആര്‍ ജയരാജ്, ഐഎസ്ഒ പ്രതിനിധി എന്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 10-05-2025 Karunya KR-705

1st Prize : ₹1,00,00,000/- KU 173629 Consolation Prize ₹5,000/- KN 173629 KO 173629 KP 173629 KR 173629 KS 173629 KT 173629 KV 173629 KW 173629 KX 173629...

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി : ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ്...
- Advertisment -

Most Popular

- Advertisement -