ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് സർവ്വ മത സമ്മേളനം നടന്നു.ശ്രീനാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സർവ്വ മതസമ്മേളനം ഗോവ ഗവർണർ അഡ്വ. പി. എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷനായി.
മന്ത്രി സജി ചെറിയാൻ ശതാബ്ദി സമ്മേളന സന്ദേശം നൽകി .കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തി. മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ,ശ്രീമദ് അസം ഗാനന്ദ ഗിരി സ്വാമികൾ ( ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം ), പി.എം എ സലാം മുസ്ലിയാർ മാന്നാർ ( സനാതന ധർമ്മ സൂഫി പ്രചാരകൻ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
പി.വി സജൻ ,അഡ്വ: അരുൺ പ്രകാശ് എ.വി,ശ്രീരാജ്ശ്രീവിലാസം, പങ്കജാക്ഷൻ , ഹരി പത്മനാഭൻ ,സോമോൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വരുൺ രാജ് ,റെജി ജോർജ് ,കൊന്നത്തറയിൽ, അനിൽ അമ്പാടിയിൽ ,പ്രൊഫ: ഡോ. വിനോയ് തോമസ്, ഡോ. മാലിനി അനിൽ ,പി സി വേണുഗോപാലപിള്ള ,തങ്കപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു