Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപിആർഡിഎസ് ഘോഷയാത്ര:...

പിആർഡിഎസ് ഘോഷയാത്ര: ടി കെ റോഡിൽ നാളെ ഗതാഗതനിയന്ത്രണം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പിആർഡിഎസ് നെല്ലാട് നിന്നും ഇരവിപേരൂർ ആസ്ഥാനം വരെ നടത്തുന്ന ഭക്തിഘോഷയാത്രയുടെ ഭാഗമായി നാളെ വൈകിട്ട് 3 മുതൽ 8 വരെ ടികെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവല്ലയിൽ നിന്നു കോഴഞ്ചേരിയിലേക്കു പോകുന്ന വലിയ വാഹനങ്ങൾ വള്ളംകുളത്തു നിന്നു വലത്തു തിരിഞ്ഞു നന്നൂർ തോട്ടപ്പുഴ, ആൽത്തറ ജംക്ഷൻ, ഓതറ വഴി കുമ്പനാട് വഴി പോകണം.

പുറമറ്റത്തു നിന്ന് ഇരവിപേരൂർ വഴി തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ പുറമറ്റത്തു നിന്നു വലത്ത് തിരിഞ്ഞ് പുതുശ്ശേരി ഞാലിക്കണ്ടം-തോട്ടഭാഗം വഴി പോകേണ്ടതാണ്.

കോഴഞ്ചേരിയിൽ നിന്നു തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ കുമ്പനാട്, ഓതറ, തോട്ടപ്പുഴ, വള്ളംകുളം വഴി യാത്രചെയ്യണം. തിരുവല്ലയിൽ നിന്നു റാന്നിയിലേക്കു പോകുന്ന വാഹനങ്ങൾ തോട്ടഭാഗത്തു നിന്ന് ഇടതു തിരിഞ്ഞ് ഞാലിക്കണ്ടം-കല്ലൂപ്പാറ വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈശാഖമസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു.

ചങ്ങനാശ്ശേരി : വൈശാഖ മസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു. തിരുവൻ വണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യ ദേശ ദർശന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ രഥ ഘോഷയാത്രയുമായി അഞ്ചമ്പല ദർശനം നടത്തി....

എം വി ഗോവിന്ദൻ വര്‍ഗവഞ്ചകന്‍; CPIM സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ജി സുധാകരന്‍

ആലപ്പുഴ : സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വര്‍ഗവഞ്ചകനെന്ന് ജി സുധാകരന്‍.സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ എം.വി.ഗോവിന്ദന് യോഗ്യതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വർഗവഞ്ചകനാണെന്ന ഗോവിന്ദന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -