Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകപ്പൽ അപകടങ്ങളുടെ...

കപ്പൽ അപകടങ്ങളുടെ ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ: കണ്ടെയ്‌നറുകളിൽ തട്ടി വലയും ഉപകരണങ്ങളും നഷ്ടമാകുന്നു

ആലപ്പുഴ: കേരള തീരത്ത് ഉണ്ടായ കപ്പൽ അപകടങ്ങളുടെ ദുരിതത്തിൽ  ജീവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ വെള്ളത്തിനടിയിൽ കിടക്കുന്ന കണ്ടെയ്‌നറുകളിൽ തട്ടി വലയും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമാകുന്നത് നിത്യസംഭവമാവുകയാണ്. തൃക്കുന്നപ്പുഴ സ്വദേശികളായ രണ്ട് പേർക്കുമായി 18 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കണ്ടെയ്‌നറുകൾ മൂലം ഉണ്ടായത്.

തൃക്കുന്നപ്പുഴ കോട്ടേമുറിയിൽ റെജിയുടെ ഉടമസ്ഥതയിലുള്ള പമ്പാവാസൻ വള്ളത്തിൽ മത്സ്യബന്ധനത്തിനിടെയാണ് ദുരിതം. 1000 കിലോ ഭാരമുള്ള വലയും 600 കിലോയുടെ ഈയക്കട്ടിയും റോപ്പും കണ്ടെയ്‌നറുകളിൽ തട്ടി നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറിയിൽ രാജുവിനും സമാനമായ ദുരിതമുണ്ടായി. ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള പാൽക്കാവടി വള്ളത്തിലെ 800 കിലോ ഭാരമുള്ള വലയും 150 കിലോ ഈയക്കട്ടിയും റോപ്പുമാണ് കണ്ടെയ്‌നറുകളിൽ തട്ടി നഷ്ടപ്പെട്ടത്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേരളത്തിലെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മന്ത്രിമാരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നും കരിങ്കൊടി കാട്ടി. വൈകിട്ട് ബേക്കറി ജംഗ്ഷനില്‍  മന്ത്രി...

നിരണം മുകളടി ഗവ യുപി സ്കൂൾ ആധുനിക നിലവാരത്തിലേക്ക്

തിരുവല്ല: നിരണം മുകളടി ഗവ യുപി സ്കൂൾ വർണ്ണക്കൂടാരം  ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -