Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiപീരുമേട് തിരഞ്ഞെടുപ്പ്...

പീരുമേട് തിരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : 2021 ലെ പീരുമേട് തിരഞ്ഞെടുപ്പ് കേസിൽ വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. വാഴൂ‍ർ സോമന്റെ വിജയം ചോദ്യം ചെയ്തുള്ള യുഡിഎഫ് സ്ഥാനാർ‍ഥി സിറിയക് തോമസിന്റെ ഹർജി ഹൈക്കോടതി തള്ളി.സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

വാഴൂർ സോമന്‍റെ സത്യവാങ്മൂലത്തിൽ പല വിവരങ്ങളും മറച്ചു വെച്ചുവെന്നും ചില ഭാഗങ്ങൾ മനപൂ‍ർവം ഒഴിവാക്കി എന്നുമായിരുന്നു പരാതി. എന്നാൽ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും വരണാധികാരിയുടെ അറിവോടും സമ്മതത്തോടുംകൂടി പൂർണവിവരങ്ങൾ പിന്നീട് സമർപ്പിച്ചിരുന്നെന്നുമായിരുന്നു വാഴൂർ സോമന്‍റെ നിലപാട്.

വിധി നിരാശാജനകമെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും സിറിയക് തോമസ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും നാഥന് സമർപ്പിച്ച വിശ്വാസികൾക്ക്...

ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ: നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. മൂന്ന് ട്രെയിനുകൾ വൈകിയോടും....
- Advertisment -

Most Popular

- Advertisement -