Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാചകവാതക വിലയില്‍...

പാചകവാതക വിലയില്‍ വര്‍ധനവ് : വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ചു

കൊച്ചി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്  ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, എല്‍പിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടുന്നതിന് കാരണമായിരുന്നു. അതിനിടെയാണ് ഈ വില വര്‍ധനവും ഉണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുകുമാരക്കുറിപ്പിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത് തൃശൂർ സ്വദേശിയായ ദാമോദരൻ മേനോന്റെ ചിത്രം

തൃശ്ശൂർ : പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദരൻ മേനോന്റെ ചിത്രം .പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ്...

രണ്ടാം കൃഷിയില്‍ ഓലചുരുട്ടി, തണ്ടുതുരപ്പന്‍ ആക്രമണം : കര്‍ഷകര്‍ക്ക് നിർദ്ദേശങ്ങളുമായി കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കണ്ടെത്തിയ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ നിർദ്ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം. വിതച്ച് 20 ദിവസം മുതല്‍ 90 ദിവസം വരെ  പ്രായമായ ചെടികളില്‍ കീടസാന്നിധ്യം...
- Advertisment -

Most Popular

- Advertisement -