വത്തിക്കാൻ : ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.ശ്വാസകോശത്തിനുള്ളിലെ ചെറിയ മുഴ പുറത്തെടുത്തു നടത്തിയ പരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അർബുദം സ്ഥിരീകരിച്ചത്.ശസ്ത്രക്രിയ വിജയകരമാണെന്നും മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ വിശ്രമത്തിലാണെന്നും വത്തിക്കാൻ അറിയിച്ചു.





