Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാര്‍ ഡാമിന്റെ...

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം

പത്തനംതിട്ട : മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ജനുവരി 10 ന് റെഡ് അലേര്‍ട്ട് ലെവലായ 190 മീറ്ററില്‍ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവര്‍ ഹൗസില്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കാത്തതിനാല്‍ ശബരിഗിരി പവര്‍ ഹൗസില്‍ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നത്.

ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാല്‍ കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല ദർശനത്തിന് എത്തുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ മധുരം പുഴയാറ്റിൽ 49കാരൻ മരിച്ച നിലയിൽ

തിരുവല്ല: കുറ്റൂർ മധുരം പുഴയാറ്റിൽ 49കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ പല്ലാടത്തിൽ വടക്കേതിൽ ഗോപകുമാർ(49) ആണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം. പുഴയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ...

സപ്തതി നിറവിൽ മലങ്കര മൽപ്പാൻ : അനുമോദനസമ്മേളനം മലങ്കരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : മലങ്കര മൽപ്പാനും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സഭാ വക്താവുമായ ഡോ ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പായ്ക്ക് ഇന്ന് എഴുപതാം...
- Advertisment -

Most Popular

- Advertisement -