Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമംഗളൂരുവിൽ ബജ്റംഗ്ദൾ...

മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു

മംഗളൂരു : മംഗളൂരു നഗരത്തില്‍ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്.രാത്രി എട്ടരയോടെ കിന്നിപദാവിൽ വെച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ കാറിലും പിക്കപ്പ് വാഹനത്തിലും പിന്തുടർന്നെത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.

അക്രമണത്തിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.2 022-ൽ സൂറത്ത്കലിൽ നടന്ന ഫാസിൽ കൊലക്കേസിലെ മുഖ്യപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഫാസിൽ കൊല്ലപ്പെടുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലക്ഷം കവിഞ്ഞ് കെ എസ് ആർ ടി സി ട്രാവൽ കാർഡും ചലോ ആപ്പും

തിരുവനന്തപുരം : യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം...

ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും

തിരുവനന്തപുരം : സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാ മാസവും...
- Advertisment -

Most Popular

- Advertisement -