Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാസപ്പിറ ദൃശ്യമായില്ല:...

മാസപ്പിറ ദൃശ്യമായില്ല: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ന്യൂഡൽഹി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത്പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക.

യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ. വിവിധ രാജ്യങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

എന്നാൽ ശവ്വാൽ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഒമാനിലെ ചെറിയപെരുന്നാൾ ആഘോഷം നാളെ (വ്യാഴം) തീരുമാനിക്കും. ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്ന പ്രത്യേക സമിതി നാളെ യോഗം ചേരുമെന്ന്  മതകാര്യമന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ മഅ്മരി യുടെ അധ്യക്ഷതയിൽ മസ്കറ്റിലാണ് യോഗം ചേരുക. മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ ഒരു ദിവസം വൈകിയാണ് ഒമാനിൽ റംസാൻ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയാണ് ഒമാനിൽ ചെറിയപെരുന്നാൾ ആഘോഷിക്കുക.

യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി തിരുവല്ല പോലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ മാങ്കുളം തോമസ്...

പേവിഷ വിമുക്ത കോട്ടയം ; പദ്ധതിക്ക് തുടക്കം

കോട്ടയം : പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതിക്കു തുടക്കം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ...
- Advertisment -

Most Popular

- Advertisement -