Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsലേബർ കോൺക്ലേവ്...

ലേബർ കോൺക്ലേവ് 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിൽ കോഡിനെതിരെ  ബദൽ നയം രൂപീകരിക്കാനായി സംസ്ഥാന സർക്കാർ ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 19 രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പഞ്ചാബ് തൊഴിൽ വകുപ്പ് മന്ത്രി തരുൺ പ്രീത് സിംഗ്, തമിഴ്‌നാട് തൊഴിൽ വകുപ്പ് മന്ത്രി സി.വി. ഗണേശൻ, ത്സാർഖണ്ഡ് തൊഴിൽ വകുപ്പ് മന്ത്രി സഞ്ചയ് പ്രസാദ് യാദവ്, തെലങ്കാന മന്ത്രി വിവേക് വെങ്കട്ടസ്വാമി എന്നിവരെ കൂടാതെ സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും പങ്കെടുക്കും. സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ, ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, നിയമ-അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന രണ്ട് പ്രധാന ടെക്‌നിക്കൽ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി നടക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനു നേരെ ആസിഡ് ആക്രമണം: ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് തെറ്റി മുരുപ്പെൽ വീട്ടിൽ ലിതിൻലാലാ( 35 )ണ് പിടിയിലായത്. ജില്ലാ പോലീസ് സൈബർ...

നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

ന്യൂ ഡൽഹി : നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് - നെറ്റ്...
- Advertisment -

Most Popular

- Advertisement -