Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാചക വാതക...

പാചക വാതക വില കൂട്ടി : ഗാര്‍ഹിക  സിലിണ്ടറിന്  60 രൂപ വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി.

നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബെയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 030 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം. സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് വനം...

മൂന്നാർ അതിശൈത്യത്തിലേക്ക് : സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാർ : മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ...
- Advertisment -

Most Popular

- Advertisement -