Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിലെ ഡ്രോൺ...

ആറന്മുളയിലെ ഡ്രോൺ സർവേ : ജില്ലാ കലക്ടർ തഹസിൽദാരോട് വിശദീകരണം തേടി

പത്തനംതിട്ട:  ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശത്ത് സ്വകാര്യ വ്യക്തി ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ  ജില്ലാ കലക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.ഡ്രോൺ സർവേ മൗണ്ട് സീയോൺ ഉടമ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ അനുമതിയില്ലാതെയാണ് നടത്തിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നത്.

അനുമതിയില്ലാതെ ഇത്തരമൊരു സർവേ നടത്താൻ ഇനി അനുവദിക്കില്ലെന്നും, വീണ്ടും ഡ്രോൺ സർവേയ്‌ക്ക് അനുമതി നൽകില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിലെ അനധികൃത നടപടി കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമുണ്ട്.

ആറന്മുളയിലെ മിച്ചഭൂമി കേസ് ഈ മാസം 16 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മൗണ്ട് സിയോൻ ഗ്രൂപ്പ് മിച്ചഭൂമി തർക്കം നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള സ്ഥലത്ത് അനധികൃത ഡ്രോൺ സർവേ നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടം: കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവീസുകളുടെ ഓപ്പറേറ്റിങ് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശങ്ങൾ നൽകി...

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കിഴക്കന്‍ കാറ്റ്: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ മറ്റന്നാള്‍ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം....
- Advertisment -

Most Popular

- Advertisement -