Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhi12 വർഷം...

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലി നൽകി : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ഭാരതീയ റെയിൽവേ 5.56 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു. 2014 നും 2026 ജൂണിനും ഇടയിൽ വിവിധ തസ്തികകളിലായി 5.56 ലക്ഷം നിയമനങ്ങൾ നടന്നതായി ലോക്‌സഭയെ അഭിസംബോധന ചെയ്തു മന്ത്രി വ്യക്തമാക്കി.

ഈ കാലത്ത് ദക്ഷിണ റെയിൽവേയിൽ മാത്രം 50,485 നിയമനങ്ങൾ നടന്നതായി വൈഷ്ണവ് എടുത്തു പറഞ്ഞു. മുൻ യുപിഎ സർക്കാരുമായി കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്ന 2004- 05 നും 2013 -14 നും ഇടയിൽ ഭാരതീയ റെയിൽവേ 4.11 ലക്ഷം പേരെ നിയമിച്ചതായി അദ്ദേഹം പറഞ്ഞു.

വിവിധ റെയിൽവേ സോണുകളുടെ മാനവശേഷി ആവശ്യകതകൾക്കനുസരിച്ചാണ് നിയമനം നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. വലിയ തോതിലുള്ള നിയമന പരീക്ഷകൾ പതിവായി നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ റെയിൽവേ സ്ഥിരമായി നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൈലറ്റുമാരില്ല:വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി :ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാതെ വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.ചൊവ്വാഴ്ച രാവിലെ മാത്രം 38 സർവീസുകൾ റദ്ദാക്കി.മുംബൈയിൽ നിന്ന് 15ഉം ഡൽഹിയിൽ നിന്ന് 12ഉം ബെംഗളൂരുവിൽ നിന്ന് 11 വിമാനങ്ങളുമാണ് റദ്ദാക്കിയവ.ഇന്നലെയും വിസ്താരയുടെ...

രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തും : മുഖ്യമന്ത്രി

വയനാട് : മുണ്ടക്കൈയിലും ചാലിയാറിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെയ്‌ലി പാലം നിർമാണം പൂർത്തിയായതോടെ യന്ത്രസംവിധാനങ്ങൾ...
- Advertisment -

Most Popular

- Advertisement -