Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട്ടിലെ വെള്ളപ്പൊക്കം...

കുട്ടനാട്ടിലെ വെള്ളപ്പൊക്കം : ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി വേണം: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ : കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിതരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതരുടെയും കർഷകരുടെയും പരാതികൾ അടിയന്തരമായി പരിഹരിക്കണം. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് സർക്കാർ ഗൗരവതരമായ പഠനത്തിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും പൊരുതി നിലനിൽക്കുന്ന, എല്ലാം സഹിക്കുന്ന കർഷകരെ നമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അത് പരിഹരിച്ചേ മതിയാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരത്തുക യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ 24 മണിക്കൂർ കൊണ്ട് ലഹരി മാഫിയയെ തകർക്കാം:രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലഹരി മാഫിയയെ തകർക്കാൻ കഴിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.സംസ്ഥാനത്ത് അരങ്ങു തകർക്കുന്ന ലഹരി മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

നിക്കോഷ്യ : സൈപ്രസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് III ഓഫ് സൈപ്രസ് നല്‍കി ആദരിച്ചു....
- Advertisment -

Most Popular

- Advertisement -