Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ...

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള  അവധിക്കാല പഠനക്ലാസ് “നിറച്ചാർത്ത്-2025”- ലേക്ക് പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു വിഭാഗങ്ങളായാണ്  ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രിൽ, മേയ്  മാസങ്ങളിലെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് ക്ലാസുകൾ. ഏപ്രിൽ ഏഴിന് ക്ലാസുകൾ ആരംഭിക്കും. കേരളത്തിലെ പ്രശസ്തരായ ചുമർചിത്ര, നാടൻപാട്ടു കലാകാരന്മാർ, സിനിമ, നാടക പ്രവർത്തകർ, കവികൾ, മിമിക്രി, മോണോആക്ട് കലാകാരൻമാർ, ശാസ്ത്രജ്ഞർ, കാർട്ടൂണിസ്റ്റുകൾ, ഗ്രാമീണകലാകേന്ദ്രം പദ്ധതിയിലെ കലാകാരന്മാർ, എം.എൽ.എ.മാർ, മന്ത്രിമാർ  എന്നിവർ ഉൾപ്പെടെ കലാ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രശസ്തര്‍ ക്ലാസുകളില്‍ പങ്കാളികളാവും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.  കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍:  9188089740 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് ബോധവൽക്കരണ റാലി  സംഘടിപ്പിച്ചു

പത്തനംതിട്ട : രാജ്യത്ത്  പുതിയ നിയമം നിലവിൽ വന്നതിൻ്റെ ഭാഗമായി സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ  ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തുടങ്ങിയ റാലി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ...

ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

തിരുവല്ല : ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാടുപിടിച്ച പറമ്പിലാണ് അസ്ഥികൂടം കിടന്നത് .മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടെ എല്ലിൽ സ്റ്റീലിന്റെ കമ്പിയിട്ടുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -