Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവനിതകളുടെ വരുമാനം...

വനിതകളുടെ വരുമാനം വർദ്ധിപ്പിക്കാൻ ‘കൃഷി സഖി’ പദ്ധതിയുമായി കൃഷി വകുപ്പ്

കോഴഞ്ചേരി: കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനും വനിതകളുടെ വരുമാനം വർദ്ധിപ്പിക്കാനുമായി കൃഷി വകുപ്പ് ‘കൃഷി സഖി’ പദ്ധതിക്ക് തുടക്കമിടുന്നു. വനിതാ കർഷകരുടെയും സംരംഭകരുടെയും ഉൽപ്പാദനശേഷി കൂട്ടാനും മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ മെച്ചപ്പെട്ട ഉപജീവനമാർഗ്ഗം ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

​ഗ്രാമപ്രദേശങ്ങളിലെ വനിതാ കർഷകക്കൂട്ടായ്മകൾ രൂപീകരിച്ചും, 5 മുതൽ 20 വരെ അംഗങ്ങളുള്ള സ്വയംസഹായ ഗ്രൂപ്പുകൾക്ക് പ്രത്യേക കാർഷിക പരിശീലനങ്ങളും ധനസഹായങ്ങളും നൽകിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷികവിളകളുടെ മൂല്യവർദ്ധനവ്, കാലാവസ്ഥാ അനുയോജ്യമായ കൃഷിരീതികൾ, വിപണന സാധ്യതകൾ എന്നിവയിൽ കർഷകർക്ക് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും.

​ഗ്രാമീണ മേഖലയിലെ തരിശുഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിനും പച്ചക്കറി, നാളികേര കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി സഖി ഗ്രൂപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തും. ​കാർഷിക മേഖലയിലെ വനിതാ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പദ്ധതിക്കാവുമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ടവാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. യുവജനസംഘടനയായ...

ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു .പോസ്റ്റൽ, ഹോം വോട്ടുകളാണ് ആദ്യം എണ്ണുന്നത്.പത്ത് മണിയോടെ ഏകദേശ ചിത്രം വ്യക്തമാകും.വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ വയനാട് ലോക്​സഭാ മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയും പാലക്കാട്ട്...
- Advertisment -

Most Popular

- Advertisement -