തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല ആരംഭിക്കും. പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെടാൻ ഭാരവാഹികൾ അറിയിച്ചു .9747244292
പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തി.
ഡാമിലെ...