Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേന്ദമംഗലം കൂട്ടക്കൊല...

ചേന്ദമംഗലം കൂട്ടക്കൊല : പ്രതി ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ

കൊച്ചി : ചേന്ദമം​ഗലം കൂട്ടക്കൊല കേസിലെ പ്രതിയായ ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ. ഇന്നലെ വൈകുന്നരം ആറ് മണിക്കാണ് സംഭവം.പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ മാറ്റിയത .സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വീട്ടിൽ ഋതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല

വീടിന്റെ ജനലുകളും സിറ്റൗട്ടുമാണ് നാട്ടുകാർ തകർത്തത്.കൊലപാതത്തെ തുടർന്നുണ്ടായ ജനരോക്ഷത്തെ ഭയന്ന് കുടുംബം ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിദാരുണമായ കൊലപാതകം നടന്നത്.ചേന്ദമംഗലം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയാണ് പ്രതി ഋതു വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴും നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുകുമാരൻ നായരുടെ തെറ്റുകൾ  ഇനിയും വിളിച്ചുപറയും: കെ ബി ഗണേഷ് കുമാര്‍

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും രംഗത്ത്. സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകൾ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേൾക്കുന്ന...

ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേൾക്കുന്നു. ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോയെന്ന് എന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ബിന്ദു...
- Advertisment -

Most Popular

- Advertisement -