Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മഴ...

കനത്ത മഴ : ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാൾ മരിച്ചു

ന്യൂഡൽഹി : കനത്ത മഴയിൽ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. ക്യാബുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി ഡൽഹിയിൽ വ്യാപക മഴയാണ് ലഭിച്ചത്. നഗരത്തില്‍ പലയിടത്തും വെള്ളം കയറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്‌: ജില്ലയിൽ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 5936 എണ്ണം സാധുവായി

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍  5936 എണ്ണം സാധുവായി. 59 പത്രികകള്‍ തള്ളി. 3286 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായത്. ഗ്രാമപഞ്ചായത്ത്- സാധുവായ...

കട്ടിളപാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാറിന് കട്ടിളപാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചു. 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത്...
- Advertisment -

Most Popular

- Advertisement -